Thursday, January 23, 2025
Kerala

തിരുവനന്തപുരത്ത് മോഷണ പരമ്പര; മൂന്ന് ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി കവര്‍ന്നു

തിരുവനന്തപുരം പോത്തന്‍കോട്ടെ മൂന്ന് ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി കവര്‍ന്ന് മോഷ്ടാക്കള്‍. തേരുവിള വൈപ്പര്‍തല ദേവീ ക്ഷേത്രത്തിലെ രണ്ടര പവന്റെ മാലയും മോഷ്ടിച്ചു. പ്രദേശത്തെ കടയിലും മോഷണം നടന്നതായി പൊലീസ് പറഞ്ഞു. തുടര്‍ച്ചയായ മോഷണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ഇന്ന് തൃശൂരിലും മോഷണം നടന്നു. തൃശൂര്‍ വലപ്പാട് മീഞ്ചന്തയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 10 ലക്ഷം രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. വികെഎസ് ട്രേഡേഴ്‌സ് എന്ന മൊത്ത വ്യാപാര സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി നേതൃത്വത്തില്‍ പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *