Thursday, January 9, 2025
Kerala

സിഒഎ ഭവനിൽ ദേശീയ പതാക ഉയർത്തി, സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ കൊച്ചിയിലെ പ്രധാന ഓഫീസായ സിഒഎ ഭവനിൽ ദേശീയ പതാക ഉയർത്തി.

കെ സി സി എൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പദ്മകുമാർ, കേരളവിഷൻ ന്യൂസ് ജനറൽ മാനേജർ എസ്.കിഷോർ കുമാർ, കെ സി സി എൽ മാനേജർ പി.കെ.സതീഷ്, കെ സി ബി എൽ മാനേജർ ദീപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പതാക ഉയർത്തിയത്.

എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് ദേശീയ പതാക ഉയർത്തിയത്.

ഇതാദ്യമായാണ് ദേശീയ തലത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയര്‍ത്തുന്നത്.

ആഗസ്റ്റ് 13 മുതല്‍ 15 വരെയാണ് ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായുള്ള ആഘോഷങ്ങൾ. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലും വീടുകളിലും ആഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി.

ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലാണ് എല്ലാ ജില്ലകളിലും ഹര്‍ ഘര്‍ തിരംഗ ആഘോഷ പരിപാടികള്‍ നടക്കുന്നത് . എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തവണ പ്രത്യേകമായി പതാക ഉയര്‍ത്തും.

Leave a Reply

Your email address will not be published. Required fields are marked *