Thursday, January 23, 2025
Sports

ഖത്തർ ലോകകപ്പ് തീയതി മാറ്റിയേക്കും

ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ഖത്തർ ലോകകപ്പ് തീയതി മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. നവംബർ 21 തിങ്കളാഴ്ച ലോകകപ്പ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം പിന്നിലേക്ക് നീക്കി നവംബർ 20, ഞായറാഴ്ച ലോകകപ്പ് ആരംഭിച്ചേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഖത്തർ ലോകകപ്പിനുള്ള ജഴ്സി ബ്രസീൽ പുറത്തിറക്കി. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ നിർമാതാക്കൾ. സെപ്തംബർ 15 മുതൽ നൈകി സ്റ്റോറുകൾ വഴി ആരാധകർക്ക് ജഴ്സി വാങ്ങാം.

കഴിഞ്ഞ മാസം ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. ലോകകപ്പിൽ ബ്രസീൽ ജി ഗ്രൂപ്പിലും അർജൻ്റീന സി ഗ്രൂപ്പിലുമാണ്. ജി ഗ്രൂപ്പിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നീ ടീമുകൾ ബ്രസീലിനൊപ്പം കളിക്കും. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് സി ഗ്രൂപ്പിൽ അർജൻ്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *