ഓട്ടോറിക്ഷ മറിഞ്ഞ് ഒന്‍പതുവയസുകാരി മരിച്ചു
കൽപ്പറ്റ: വയനാട് ബത്തേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുവയസുകാരി മരിച്ചു. കുപ്പാടി സ്വദേശി ഷംസുദ്ദീന്‍ – നസീറ ദമ്പതികളുടെ മകള്‍ സന ഫാത്തിമയാണ് മരിച്ചത്.
കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് രാവിലെ അപകടം നടന്നത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂലങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് സന ഫാത്തിമ.