റവന്യൂ മന്ത്രിയുടെ പേരില്‍ ഭീഷണിപ്പെടുത്തി; എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ തഹസില്‍ദാര്‍
എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാജഹാനെതിരെ വീണ്ടും തഹസില്‍ദാര്‍ വിനോദ് മുല്ലശ്ശേരി. റവന്യുമന്ത്രിയുടെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അന്യായ നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ചതിന് ഭൂവുടമ നല്‍കിയ പരാതി അന്വേഷിക്കാന്‍ മന്ത്രിയുടെ പേര് ഉപയോഗിക്കുന്ന ശബ്ദരേഖയും പുറത്തായി.
ഡെപ്യൂട്ടി കളക്ടറും റവന്യു റിക്കവറി തഹസില്‍ദാരും തമ്മിലുള്ള പോര് തുടരുകയാണ്. ഭൂമിവിലയില്‍ കൃത്രിമം കാണിയ്ക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ നിര്‍ബന്ധിച്ചുവെന്നും അതിന് വിസമ്മതിച്ചപ്പോള്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നും തഹസില്‍ദാര്‍ വിനോദ് മുല്ലശ്ശേരി ജില്ല കലക്ടര്‍ക്കും ലാന്റ് റവന്യു കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ആ പരാതിയിലെ പ്രധാന ഭാഗം ഡെപ്യൂട്ടി കളക്ടര്‍ മന്ത്രിയുടെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നതായിരുന്നു.
മന്ത്രിക്ക് ലഭിക്കാത്ത പരാതിയിന്മേല്‍ മന്ത്രിയുടെ പേര് ഉപയോഗിച്ചുവെനതാണ് പരാതി. മാത്രമല്ല ഈ പറയുന്ന പരാതി ഭൂവുടമ ഡെപ്യൂട്ടി കളക്ടര്‍ക്ക് നല്‍കിയതാണെന്ന് രേഖകളില്‍ വ്യക്തം. തഹസില്‍ദാര്‍ക്കെതിരെ ഡെപ്യൂട്ടി കളക്ടറും ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. റവന്യുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചക്കളത്തില്‍ പോര് പക്ഷെ മന്ത്രി അറിഞ്ഞിട്ടില്ല. തഹസിദാര്‍ ഉന്നയിച്ച ആരോപണവും ചെറുതല്ല.