ഡൽഹി-റോഹ്തക് റെയിൽവേ ലൈനിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി
ഡൽഹിയിൽ നിന്ന് റോഹ്തക്കിലേക്ക് കൽക്കരിയുമായി പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ 10 കോച്ചുകൾ പാളം തെറ്റി. ഹരിയാന റോഹ്തക്കിലെ ഖരാവാദ് റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. ഡൽഹി-റോഹ്തക് റെയിൽവേ ട്രാക്ക് പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. അതേസമയം അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ധാക്കിയതായി റെയിൽവേ ട്വീറ്റ് ചെയ്തു.