യു.എ.ഇ കോൺസുലേറ്റ് വഴി മുഖ്യമന്ത്രിയുടെ ബാഗേജ് അയച്ചത് വീഴ്ച: കേന്ദ്രസർക്കാർ
മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ളവർ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകാൾ ലംഘനമെന്ന് കേന്ദ്ര സർക്കാർ. ബാഗേജുകൾ വിദേശത്ത് എത്തിക്കുവാൻ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി ഇല്ലാതെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻസിംഗ് പാർലിമെന്റിൽ അറിയിച്ചു.
വിദേശ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താൻ കേരള സർക്കാർ കേന്ദ്രത്തിൽ നിന്നും നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബാഗേജുകൾ വിദേശത്ത് എത്തിക്കുവാൻ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയാണ്.
നിലവിലെ പ്രോട്ടോക്കാൾ മാർഗ നിർദ്ദേശമനുസരിച്ചു വിദേശവുമായി ബന്ധപ്പെട്ട ഏതു ഔദ്യോഗിക നടപടികളും നടത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിലൂടെ മാത്രമാണ്. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ പ്രതിനിധികളുടെ പരിപാടി നടത്താൻ പാടില്ല എന്നും കേന്ദ്രം വ്യക്തമാക്കി.
എന്നാൽ കേരള സർക്കാർ നടത്തിയ പ്രോട്ടോക്കോൾ ലംഘനത്തിനെ കുറിച്ച് കേന്ദ്രം ഇതുവരെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ലോകസഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് വിദേശകാര്യ സഹ മന്ത്രി രാജ്കുമാർ രഞ്ജൻസിംഗ് മറുപടിയിൽ പറയുന്നു.