തലയിണയുമായി സെക്സിനു നിർബന്ധിച്ചു; മധ്യപ്രദേശ് മെഡിക്കൽ കോളജിലെ റാഗിങിൽ പൊലീസ് കേസ്
മധ്യപ്രദേശിലെ മെഡിക്കൽ കോളജിലെ മെഡിക്കൽ കോളജിൽ വിദ്യാർത്ഥികളെ റാഗ് ചെയ്ത സീനിയർ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. റാഗിംഗ് അസഹനീയമായതോടെ ജൂനിയർ വിദ്യാർത്ഥികൾ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും വിവരമറിയിക്കുകയായിരുന്നു. തലയിണയുമായും സഹപാഠികളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കാൻ ഇവർ ജൂനിയർ വിദ്യാർത്ഥികളെ നിർബന്ധിച്ചു എന്നതാണ് പരാതി.
ഇൻഡോറിലെ എംജിഎം കോളജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സീനിയർ എംബിബിഎസ് വിദ്യാർത്ഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ വച്ചായിരുന്നു ക്രൂരമായ റാഗിങ്. ജൂനിയർ വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ഇവർ പരസ്പരം മുഖത്തടിയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു. ബാച്ചിലെ ഏതെങ്കിലും വിദ്യാർത്ഥിനിയുടെ പേര് തിരഞ്ഞെടുത്ത് അവരെ അവഹേളിക്കാനും ഇവർ നിർബന്ധിച്ചു. കോളജിലെ ചില പ്രൊഫസർമാർ റാഗിംഗ് വിവരമറിഞ്ഞിട്ടും ഇടപെട്ടില്ല എന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളുടെ പരാതിക്ക് പിന്നാലെ വിഷയത്തിൽ യുജിസി ഇടപെട്ടു. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കോളജിലെ ആന്റി റാഗിങ് കമ്മിറ്റി പൊലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.