ഗാൽവാനിലെ ധീരയോദ്ധാക്കൾക്ക് ആദരമർപ്പിച്ച് ബൈക്ക് റാലിയുമായി ഇന്ത്യൻ ആർമി
ഗാൽവാനിലെ ധീരയോദ്ധാക്കൾക്ക് ആദരമർപ്പിച്ച് ബൈക്ക് റാലിയുമായി ഇന്ത്യൻ ആർമി. നോർത്തേൺ കമാന്റിലെ ജവാന്മാരാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. ലേയ്ക്കു സമീപമുള്ള കാരുവിൽ നിന്നാണ് റാലി തുടങ്ങിയത്. ലഡാക്കിലെ ഏറെ ദുർഘടംപിടിച്ച മലഞ്ചെരുവുകളിലൂടെയായിരുന്നു സാഹസികയാത്ര.
130 കിലോമീറ്ററോളം യാത്ര ചെയ്ത് ഷൈലോക്ക് നദിയുടെ തീരത്തുകൂടെ നൂബ്ര താഴ്‌വരയിൽ റാലി അവസാനിച്ചു. 2020 ജൂൺ മധ്യത്തിലാണ് ചൈനയുമായി ഇന്ത്യൻ സൈന്യം ഏറ്റുമുട്ടിയത്. ഗാൽവാൻ താഴ്‍വരയിലുണ്ടായ ഈ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചു. ഇവർക്കുള്ള ആദരസൂചകമായാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്.
കശ്മീർ സന്ദർശനവേളയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങും ജവാന്മാർക്ക് ആദരമർപ്പിച്ചിരുന്നു. വീരമൃത്യു വരിച്ച ജവാന്മാരുടെ ധൈര്യവും ആത്മസമർപ്പണവും ത്യാഗവും രാജ്യം ഒരുനാളും മറക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.