സത്യപ്രതിജ്ഞക്ക് മുമ്പായി രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായി ആലപ്പുഴ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും. രാവിലെ ഒമ്പത് മണിയോടെയാണ് നേതാക്കൾ വയലാറിലെത്തിയത്. രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎം, സിപിഐ നേതാക്കൾ എന്നിവർ വലിയ ചുടുകാട്ടിലേക്ക് പോയി
രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തേക്ക് പോകും. വൈകുന്നേരം മൂന്ന് മണിക്ക് സെൻട്രൽ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.