Saturday, October 19, 2024
Kerala

ബോയ്സ്, ഗേൾസ് സ്‌കൂളുകൾ വേണ്ട; എല്ലാ സ്കൂളുകളും മിക്സ്ഡാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്‌കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. മിക്സഡ് സ്കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചു. അടുത്ത അധ്യയന വർഷം മുതൽ എല്ലാ സ്‌കൂളുകളും മിക്സഡ്കൂളുകളാകണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശം നൽകി. ഉത്തരവിൽ നടപടി സ്വീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് 90 ദിവസത്തിനകം മറുപടി നൽകാനും ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപകമായി ലിംഗഭേദമില്ലാതെ കുട്ടികൾ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി ഒരുക്കണമെന്നും സ്കൂളുകളിൽ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നും ബാലാവകാശ കമ്മിഷൻ നിർദേശിക്കുന്നു. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്ഇആർടിയും നടപടി എടുക്കണം. കമ്മിഷൻ നിര്‍ദേശത്തെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ ഉണ്ട്.

Leave a Reply

Your email address will not be published.