തൃശൂർ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
തൃശൂർ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മണിമലർക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ചെമ്പറ ജയൻ എന്നയാളുടെ മകൻ സുബിൻ ദാസ് ആണ് രമേശൻ എന്നയാളുടെ കുത്തേറ്റ് മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണം. ഗുരുതരമായി പരുക്കേറ്റ മണിമലർക്കാവ് സ്വദേശി രമേശനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും പരസ്പരം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.