മലപ്പുറം മമ്പാട് തേനീച്ച കുത്തേറ്റ് കർഷകൻ മരിച്ചു
മലപ്പുറം മമ്പാട് തേനീച്ച കുത്തേറ്റ് കർഷകൻ മരിച്ചു. പുള്ളിപ്പാടം ഇല്ലിക്കൽ കരീം(67) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കരീമിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടിൽ കാട് വെട്ടുന്നതിനിടെയാണ് കരീമിനെ തേനീച്ച കുത്തിയത്.