Wednesday, April 16, 2025
Kerala

ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചു’; അതീവ ഗൗരവതരമെന്ന് അഡ്വ.പ്രിയദര്‍ശന്‍ തമ്പി

ദിലീപിന് അനുകൂലമായ ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്ന് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി. സുദീര്‍ഘമായ സര്‍വീസ് റെക്കോര്‍ഡുള്ള ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരമാണ്. പ്രതികരണം നടത്തിയ സമയം പോലും സംശയാസ്പദമാണെന്നും വിശദമായ അന്വേഷണം വേണമെന്നും അഡ്വ.പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു.

ദിലീപിന് അനുകൂലമായ വെളിപ്പെടുത്തലുകള്‍ അവര്‍ നടത്തിയ സമയമാണ് ഏറ്റവും സംശയാസ്പദം. ഈ കേസ് വഴിത്തിരിവില്‍ എത്തിനില്‍ക്കുന്ന സമയമാണ്. പ്രോസിക്യൂനെ സംബന്ധിച്ച് നിരവധി തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെങ്കിലും തുടരന്വേഷണത്തിന്റെ അവസാന ലാപ്പിലാണ് ഇതൊക്കെ വിളിച്ചുപറയുന്നത് എന്നതാണ് പ്രധാനം. എന്തുകൊണ്ടാണ് നേരത്തെ പറഞ്ഞില്ല? എല്ലാമറിയുന്ന ആള്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമായിരുന്നില്ലേ?

പ്രതിക്കെതിരെ കള്ളത്തെളിവുണ്ടാക്കി എന്നൊക്കെ മനസിലായപ്പോള്‍ ഉന്നതയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മിണ്ടാതിരിക്കുകയാണ് വേണ്ടത്? പരാതി കൊടുത്തെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന് തെളിവില്ലല്ലോ. ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ ലാഘവത്തോടെ കാണരുത്. സത്യം പുറത്തുവരാന്‍ അന്വേഷണം നടത്തണം’. അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *