Thursday, January 23, 2025
Kerala

എസ് പിക്ക് പിന്നാലെ മലപ്പുറം കലക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു; സബ് കലക്ടർക്കും അസി. കലക്ടർക്കും രോഗബാധ

മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നവർക്ക് കൊവിഡ് ബാധ. ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. കലക്ടർക്ക് പുറമെ അസി. കലക്ടർ, സബ് കലക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു

കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എസ് പി പരിശോധനക്ക് വിധേയമായത്. ഇദ്ദേഹത്തിന് രോഗബാധ കണ്ടെത്തിയതോടെയാണ് സമ്പർക്കത്തിൽ വന്ന കലക്ടർ ഉൾപ്പെടെയുള്ളവരെ പരിശോധന നടത്തിയത്.

കഴിഞ്ഞ നാല് ദിവസമായി ഇരുന്നൂറിലധികം കേസുകളാണ് മലപ്പുറത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കക്ക് ഇടയാക്കിയി്ടടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *