കരിപ്പൂർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കലക്ടറോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു
കരിപ്പൂർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടെ പലരുമായി സമ്പർക്കത്തിൽ വന്നതിനാൽ മലപ്പുറം ജില്ലാ കലക്ടറോട് ക്വാറന്റൈൻ പ്രവേശിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. കണ്ടെയ്ൻമെന്റ് സോണായ കൊണ്ടോട്ടി, കരിപ്പൂർ സമീപ പ്രദേശങ്ങളിൽ നിന്നുമായി നിരവധി പേരാണ് വിമാനാപകടം നടന്നിടത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കുതിച്ചെത്തിയത്.
പോലീസോ, മറ്റ് രക്ഷാപ്രവർത്തകരോ എത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. വിമാനത്തിൽ വന്ന മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രക്ഷപ്രവർത്തനത്തിൽ വന്നവരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചത്. ഇതിന്റെ ഭാഗമായാണ് ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണനും നിരീക്ഷണത്തിൽ പോകുന്നത്.