മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കളക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടിവരും.
മലപ്പുറം ജില്ലയില്‍ 202 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 184 പേര് രോഗബാധിതരായത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദഗ്ധ ചികിത്സയ്ക്ക് ശേഷം 61 പേരാണ് ഇന്ന് രോഗമുക്തരായത്.