Thursday, January 23, 2025
Health

അണുബാധക്ക് പരിഹാരം കാണാന്‍ ഒറ്റമൂലികള്‍

ആരോഗ്യ സംരക്ഷണത്തിന് എന്നും എപ്പോഴും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇന്‍ഫെക്ഷന്‍ അഥവാ അണുബാധ. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും അണുബാധക്ക് പരിഹാരം കാണുന്നതിനും നമുക്ക് വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ഒറ്റമൂലികള്‍ ഉണ്ട്. എന്നാല്‍ ഇത്തരം അണുബാധക്ക് പരിഹാരംകാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരത്തിലുള്ള ആന്റിബയോട്ടിക്കുകള്‍ എപ്പോഴും നല്ലതാണ്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. അണുബാധകള്‍ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇവയില്‍ തന്നെ ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ അസ്വസ്ഥതകളും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ മികച്ച് നില്‍ക്കുന്നതാണ് വീട്ടിലുള്ള ചില ഒറ്റമൂലികള്‍. ആരോഗ്യപ്രതിസന്ധികള്‍ ഇല്ലാതെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അതിലുപരി ആന്റിബയോട്ടിക്‌സ് ആയി പ്രവര്‍ത്തിക്കുന്ന ചില ഒറ്റമൂലികള്‍ കൂടിയുണ്ട്. വീട്ടില്‍ തന്നെ ഇവ ലഭിക്കുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സവാള

സവാള നല്ലൊരു ആന്റിബയോട്ടിക് ആണ്. ഇവയിലെ സള്‍ഫറാണ് ഇന്‍ഫെക്ഷനെതിരേ പോരാടുന്നത്. ഇത് വയറ്റിലെ അണുബാധകള്‍ മാറാന്‍ ഇത് ഒരു നല്ല ഭക്ഷണമാണ്. സ്ഥിരമായി ഭക്ഷണത്തില്‍ അല്‍പം സവാള ചേര്‍ത്ത് നോക്കൂ. ഇത് വയറിനുണ്ടാവുന്ന പല അസ്വസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നത് രോഗത്തില്‍ നിന്ന് ഒരു പരിധി വരെ നിങ്ങളെ തടയുന്നുണ്ട്.

വെളുത്തുള്ളി

ആരോഗ്യത്തിന്റെ കാര്യത്തില്‍ കണ്ണുമടച്ച് വിശ്വസിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെ മികച്ചതാണ് എന്നുള്ളതാണ്. വെളുത്തുള്ളി അണുബാധ തടയുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ജലദോഷം, ഫംഗല്‍ അണുബാധ എന്നിവയെ പ്രതിരോധിക്കുന്നതിന് നല്ലതാണ്. ദിവസവും വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ. ഇത് പെട്ടെന്ന് തന്നെ പ്രതിരോധകവചം തീര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തേന്‍

ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് തേന്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിരോധം തീര്‍ക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമാക്കി മാറ്റുന്നതും നല്ലതാണ്. തേനിലെ ഹൈഡ്രജന്‍ പെറോക്സൈഡ് പ്രതിരോധശേഷി നല്‍കുന്ന ചില നല്ല ബാക്ടീരിയകള്‍ ശരീരത്തില്‍ വളരുന്നതിന് സഹായിക്കും. ഇതിലൂടെയാണ് ശരീരത്തിന് രോഗപ്രതിരോധ ശേഷി ലഭിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നിങ്ങള്‍ക്ക് തേന്‍ ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *