നെല്ലിക്ക – ശർക്കര മിശ്രിതം ;വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക്….
നമുക്ക് പലവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം എന്ന നിലയിൽ നെല്ലിക്കയെ സമീപിക്കാവുന്നതാണ്. അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വൈറ്റമിൻ കലവറയായി മാറുന്ന ഒന്നാണ് നെല്ലിക്ക. ഫൈബർ, ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ, ബാക്ടീരിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ അൽപം നെല്ലിക്ക നീരിൽ ശർക്കര മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ ഉണർവ് നൽകുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം…
1.രക്തം ശുദ്ധീകരിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്കയും ശർക്കരയും ചേർന്ന മിശ്രിതം. ശർക്കരയിൽ ധാരാളം കാൽസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. സോഡിയവും പൊട്ടാസ്യവും എല്ലാം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനും രക്തത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം ഏറെ ഫലപ്രദമാണ്
2.ഉദര സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ശർക്കരയും നെല്ലിക്കയും ചേർത്ത മിശ്രിതം. ഇത് ദഹന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ വയറ്റിലെ അണുബാധക്ക് പരിഹാരം കാണുന്നതിനും വിര സംബന്ധമായ അസ്വസ്ഥതകൾക്കും പരിഹാരം ആണ്. മലബന്ധമെന്ന അസ്വസ്ഥതയെ പ്രതിരോധിക്കുന്നതിന് ഈ മിശ്രിതം വളരെ നല്ലതാണ്.
3.കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് ഈ മിശ്രിതം വളരെ ഫലപ്രദമാണ്. വെറും വയറ്റിൽ ഒരു ഗ്ലാസ്സ് നെല്ലിക്ക നീര് കുടിക്കുന്നതും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും ഈ സഹായിക്കുന്നുണ്ട് ശർക്കരര നെല്ലിക്ക മിശ്രിതം.
4.പ്രമേഹത്തിന് പരിഹാരം കാണുന്നതിന് മികച്ചതാണ് ശർക്കര നെല്ലിക്ക മിശ്രിതം.
5.കാഴ്ചച ശക്തി വർദ്ധിപ്പിക്കുന്നതിന് എപ്പോഴും മികച്ചതാണ് നെല്ലിക്ക ശർക്കര മിശ്രിതം. ഇത് നിങ്ങളിൽ ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കാഴ്ച സംബന്ധമായി നിങ്ങളെ അലട്ടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നു.