Tuesday, April 15, 2025
Kerala

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ: 70 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന്, 30 ശതമാനം നോൺ ഫോക്കസിൽ

എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാക്കി 30 ശതമാനം നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. എല്ലാ കുട്ടികൾക്കും അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ സ്‌കോർ നേടാനാണിതെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു

കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രമാണ് ചോദ്യങ്ങളുണ്ടായിരുന്നത്. അസാധാരണ സാഹചര്യം പരിഗണിച്ചാണിത്. എന്നാൽ ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിൽ 50 ശതമാനം അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു

അതേസമയം 1 മുതൽ 9 വരെ ക്ലാസുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ട് വരെയുള്ള തീയതികളിൽ നടത്തും. ഏപ്രിൽ മാസത്തിലാണ് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *