കാവ്യ മാധവന്റെ ഇടപ്പള്ളിയിലെ ബൊട്ടീക്കിൽ തീപിടിത്തം; കാര്യമായ നാശനഷ്ടങ്ങളില്ല
കാവ്യ മാധവന്റെ ഇടപ്പള്ളി ഗ്രാന്റ് മാളിൽ പ്രവർത്തിക്കുന്ന ലക്ഷ്യ ബൊട്ടീക്കിൽ തീപിടിത്തം. ബൊട്ടീക്കിലെ തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു
കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിവരം. രാവിലെ സുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധനക്ക് എത്തിയപ്പോഴാണ് ബൊട്ടീക്കിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് ഉടമസ്ഥനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.