നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു
നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു. വിസ്താരത്തിനായി നടി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് തീരുമാനം. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും
ഇന്ന് രാവിലെ 11 മണിയോടെ കാവ്യാ മാധവൻ കൊച്ചിയിലെ പ്രത്യേക കോടതിയിൽ എത്തിയിരുന്നു. കേസിൽ മുന്നൂറിലധികം സാക്ഷികളിൽ 127 പേരുടെ വിസ്താരമാണിപ്പോൾ പൂർത്തിയാക്കിയത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറ് മാസത്തെ സാവകാശം കൂടി അനുവദിച്ചിട്ടുണ്ട്.