സച്ചിൻ ദേവിന്റെയും ആര്യാ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ എ കെ ജി സെന്ററിൽ
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് രാവിലെ നടക്കും. 11 മണിക്ക് എ കെ ജി സെന്ററിൽ വെച്ചാണ് വിവാഹ നിശ്ചയം. ഇരുവരുടെയും അടുത്ത ബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും
ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹം പിന്നീട് നടക്കും. സച്ചിൻ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്. ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ചാല എരിയാ കമ്മിറ്റി അംഗവുമാണ്.
ബാലസംഘം കാലം മുതൽക്കെ ഇരുവരും പരിചയത്തിലാണ്. ഒരു മാസത്തിന് ശേഷമാകും വിവാഹം എന്നാണ് അറിയുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. കേരളാ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആണ് സച്ചിൻ ദേവ്.