സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ല; ജി സുധാകരൻ പാർട്ടിക്ക് കത്ത് നൽകി
സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരൻ പാർട്ടിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി. തന്റെ ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും ജി സുധാകരൻ പറഞ്ഞു. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് കത്ത് നൽകിയിരിക്കുന്നത്
സംസ്ഥാന സമിതിയിൽ 75 വയസ്സെന്ന പ്രായപരിധി കർശനമാക്കുമെന്നാണ് അറിയുന്നത്. നിലവിൽ 75 വയസ്സുള്ള ജി സുധാകരന് ഇളവ് ലഭിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം തുടരാൻ താത്പര്യമില്ലെന്ന് കാണിച്ച് കത്ത് നൽകിയത്.
അതേസമയം ജി സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന നിലപാടാണ് കോടിയേരി ബാലകൃഷ്ണനുള്ളത്. നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.