പാചക വാതക വില കുത്തനെ ഉയർത്തി; വാണിജ്യ സിലിണ്ടറിന് 106.50 രൂപ വർധിപ്പിച്ചു
രാജ്യത്ത് പാചക വാതക വിലയിൽ വൻ വർധനവ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 106.50 രൂപ വർധിപ്പിച്ചു. കൊച്ചിയിൽ സിലിണ്ടറിന്റെ പുതുക്കിയ വില 2009 രൂപയായി. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ ഇന്ന് മാറ്റം വരുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇതും വർധിപ്പിക്കുമെന്നാണ് സൂചന
യുക്രൈനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. എന്നാൽ യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിൽ ഇന്ധനവില ഉയരാതെ കേന്ദ്രസർക്കാർ പിടിച്ചുനിർത്തുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിൽക്കാതെ വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തുകയായിരുന്നു.