കൊല്ലും കൊലയും സാധാരണമായി; സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് വി ഡി സതീശൻ
തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ് സിപിഎം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളിയാക്കിയതാണ്. ഈ ചോരക്കളി പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സംസ്ഥാനത്ത് കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായി. ക്രമസമാധാനനില പൂർണമായും തകർന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തിി
കൊലവിളി മുഴക്കി ഗുണ്ടാസംഘങ്ങൾ പോലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വമില്ല. പോലീസും ആഭ്യന്തര വകുപ്പും നിഷ്‌ക്രിയമാണ്. പോലീസിനെ ഭരിക്കുന്നത് സിപിഎമ്മാണ്. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും സതീശൻ ആരോപിച്ചു.