കൊലപാതക കേസുകളിലടക്കം പ്രതിയായ പിടികിട്ടാപ്പുള്ളി നാല് വർഷത്തിന് ശേഷം അറസ്റ്റിൽ
വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ നാല് വർഷത്തിന് ശേഷം കുറ്റിപ്പുറം പോലീസ് പിടികൂടി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മാഹിനാണ്(42) അറസ്റ്റിലായത്. നാല് വർഷം മുമ്പ് കുറ്റിപ്പുറത്ത് കുഴൽപ്പണം തട്ടിയ കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
2018ലാണ് ഇയാളും കൂട്ടുപ്രതികളും കുഴൽപ്പണം തട്ടിയെടുത്തത്. മാഹിനെതിരെ തിരുവനന്തപുരത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി കൊലപാതകം, കൊലപാതക ശ്രമം എന്നിവക്ക് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു