Friday, January 10, 2025
Kerala

കണ്ണൂരിലെ ബോംബേറ് കൊല: പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂരിലെ ബോംബേറ് കൊല: പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു
കണ്ണൂർ തോട്ടടയിൽ വിവാഹ പാർട്ടിക്കിടെയുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ കല്യാണ സ്ഥലത്തേക്ക് എത്തിയതും രക്ഷപ്പെട്ടതും ഈ വാഹനത്തിലാണ്. ബോംബ് എത്തിച്ചതും ഇതേ ട്രാവലറിൽ തന്നെയായിരുന്നു

അതേസമയം കേസിലെ ഒന്നാം പ്രതി അക്ഷയ്‌നെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി മിഥുൻ സംസ്ഥാനം വിട്ടതായാണ് സൂചന. ഏച്ചൂർ സ്വദേശി മിഥുന് വേണ്ടിയുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്. ഇവരുടെ സംഘത്തിൽപ്പെട്ട ആളായിരുന്നു കൊല്ലപ്പെട്ട ജിഷ്ണു. എതിർ സംഘത്തിന് നേർക്ക് എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയ്ക്ക് വീഴുകയായിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *