Friday, January 24, 2025
Kerala

കോ​വി​ഡി​ന്‍റെ വ്യാ​പ​ന സാ​ധ്യ​ത കു​റ​വ്; കു​റ​ച്ചു​നാ​ൾ​കൂ​ടി ജാ​ഗ്ര​ത വേ​ണം: മു​ഖ്യ​മ​ന്ത്രി

 

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഇ​നി വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ല്ലാ​വ​രും കു​റ​ച്ചു​നാ​ൾ കൂ​ടി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ്-19 ഒ​ന്നും ര​ണ്ടും ത​രം​ഗ​ത്തി​ലു​ള്ള സ്ട്രാ​റ്റ​ജി​യ​ല്ല മൂ​ന്നാം ത​രം​ഗ ഘ​ട്ട​ത്തി​ൽ സം​സ്ഥാ​നം സ്വീ​ക​രി​ച്ച​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ര​ണ്ടാം ത​രം​ഗ​ത്തി​ലെ ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​നു തീ​വ്ര​ത കൂ​ടു​ത​ലാ​യി​രു​ന്നു. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​നു വ്യാ​പ​ന ശേ​ഷി കൂ​ടു​ത​ലാ​ണെ​ങ്കി​ലും തീ​വ്ര​ത കു​റ​വാ​ണ്. ജ​നു​വ​രി ഒ​ന്നി​നാ​ണ് മൂ​ന്നാം ത​രം​ഗം സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച​ത്. ര​ണ്ടാം ത​രം​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 12ന് 43,529 ​ആ​യി​രു​ന്നു ഏ​റ്റ​വും ഉ​യ​ർ​ന്ന കേ​സ്. മൂ​ന്നാം ത​രം​ഗ​ത്തി​ൽ ഈ ​ജ​ന​വ​രി 25ന് 55,475 ​ആ​യി​രു​ന്നു ഏ​റ്റ​വും ഉ​യ​ർ​ന്ന കേ​സ്. എ​ന്നാ​ൽ ഉ​യ​ർ​ന്ന വേ​ഗ​ത്തി​ൽ​ത്ത​ന്നെ കേ​സു​ക​ൾ കു​റ​ഞ്ഞു വ​രി​ക​യാ​ണ്.

ജ​നു​വ​രി ആ​ദ്യ ആ​ഴ്ച​യി​ൽ 45 ശ​ത​മാ​ന​മാ​ണ് കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ​ത്. ജ​നു​വ​രി മൂ​ന്നാം ആ​ഴ്ച​യി​ൽ 215 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് അ​തു കു​റ​ഞ്ഞു. തൊ​ട്ടു മു​മ്പ​ത്തെ ആ​ഴ്ച​യി​ൽ വ​ർ​ധ​ന​വ് 10 ശ​ത​മാ​ന​മാ​യി. ഇ​പ്പോ​ൾ വ​ർ​ധ​ന​വ് മൈ​ന​സ് 39 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

നി​ല​വി​ലു​ള്ള 2,83,676 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളി​ൽ, 3.2 ശ​ത​മാ​നം പേ​രെ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 54 ശ​ത​മാ​നം ഐ​സി​യു കി​ട​ക്ക​ക​ളും ഒ​ഴി​വാ​ണ്. 14.1 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് വെ​ന്‍റി​ലേ​റ്റ​റി​ലു​ള്ള​ത്. 85 ശ​ത​മാ​ന​ത്തോ​ളം വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഒ​ഴി​വു​മു​ണ്ട്.

ലോ​ക​മെ​മ്പാ​ടും ഒ​മി​ക്രോ​ൺ ത​രം​ഗ​ത്തെ നേ​രി​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മാ​ണ്  ഗൃ​ഹ പ​രി​ച​ര​ണം. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത കൊ​ണ്ട​ല്ല ഗൃ​ഹ പ​രി​ച​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം കി​ട്ടു​ന്ന​ത്. ഒ​മി​ക്രോ​ൺ ത​രം​ഗ​ത്തി​ൽ മൂ​ന്നു ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി ചി​കി​ത്സ വേ​ണ്ടി വ​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *