Friday, January 10, 2025
National

പെഗസസ്: വ്യക്തിവിവരം നോക്കില്ല: പൂർണ വിവരസുരക്ഷയുമില്ല

ന്യൂഡൽഹി: പെഗസസ് പരിശോധനയ്ക്കു ലഭിക്കുന്ന ഫോണുകളിലെ വ്യക്തിവിവരങ്ങൾ തുറന്നുനോക്കില്ലെങ്കിലും ഡേറ്റയ്ക്കു പൂർണസുരക്ഷ ഉറപ്പുതരാൻ കഴിയില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ പ്രവർത്തനരേഖ. പകരം, ഫോണിനോ ഡേറ്റയ്‌ക്കോ മനഃപൂർവമായ കേടുപാടുകൾ സംഭവിക്കില്ലെന്ന് ഉറപ്പുനൽകാൻ സാധിക്കും.

പെഗസസ് ഫോൺ ചോർത്തൽ കണ്ടെത്താൻ സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് പരിശോധനയ്ക്കായി ലഭിച്ചത് വെറും 2 പേരുടെ മൊബൈൽ ഫോൺ മാത്രമായിരുന്നു. ഇക്കാരണത്താൽ തെളിവു സമർപ്പിക്കാനുള്ള സമയപരിധി 8 വരെ നീട്ടിയിരിക്കുകയാണ്. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ മൂലമാണ് പലരും ഫോൺ സമിതിക്കു നൽകാൻ വിമുഖത കാട്ടുന്നതെന്നു പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *