ലതാ മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങുകൾ വൈകുന്നേരം 6.30ന്; പ്രധാനമന്ത്രി പങ്കെടുക്കും
അന്തരിച്ച മഹാഗായിക ലതാ മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകൾ വൈകുന്നേരം 6.30ന് മുംബൈ ശിവജി പാർക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9.47ഓടെയാണ് ലതാ മങ്കേഷ്‌കർ അന്തരിച്ചത്.
മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം വസതിയിൽ എത്തിച്ചു. പ്രിയ ഗായികക്ക് അന്ത്യയാത്ര നൽകാനായി വലിയൊരു നിരയാണ് വസതിയിലേക്ക് എത്തുന്നത്. കൊവിഡ് ബാധയെ തുടർന്ന് ജനുവരി 8നാണ് ലത മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു