വൈക്കത്ത് മൂന്ന് ദിവസമായി കാണാതായ ആളുടെ മൃതദേഹം തോട്ടിൽ
വൈക്കത്ത് ഗൃഹനാഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ടിവി പുരം പയറുകാട് കോളനി നിവാസി വിശ്വനാഥന്റെ മൃതദേഹമാണ് ഇന്ന് രാവിലെ അന്ധകാര തോട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു
തെങ്ങുകയറ്റ തൊഴിലാളിയാണ് വിശ്വനാഥൻ. തോടിനോട് ചേർന്നുള്ള വഴിയിലൂടെ സൈക്കിളിൽ ഇയാൾ പോകുന്നത് പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.