നികത്താനാകാത്ത വിടവ്; മഹാ ഗായികയുടെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നികത്താനാകാത്ത വിടവ് എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അവരുടെ ശബ്ദമാധുര്യം വരും തലമുറയെയും ആനന്ദിപ്പിക്കും. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്കറെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
രാവിലെ 9.47ഓടെയാണ് ലതാ മങ്കേഷ്കറിന്റെ മരണം സ്ഥിരീകരിക്കുന്നത്. 92 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ലത മങ്കേഷ്കർ ജീവൻ നിലനിർത്തിയിരുന്നത്.