Monday, March 10, 2025
National

പ്രധാനമന്ത്രി തെലങ്കാനയിൽ; വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്താതെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

 

തെലങ്കാനയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എത്തിയില്ല. തുടർച്ചയായ രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരുന്നത്.

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി, മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. 11ാം നൂറ്റാണ്ടിലെ ഭക്ത സന്ന്യാസിയായ ശ്രീ രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ അനാവരണം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്.

അതേസമയം വിമാനത്താവളത്തിൽ എത്താതിരുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ ബിജെപി ശക്തമായി അപലപിച്ചു. തീർത്തും അപമാനകരമായ കാര്യമാണ് മുഖ്യമന്ത്രി കാണിച്ചതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ അനാരോഗ്യത്തെ തുടർന്നാണ് കെ സി ആർ എത്താതിരുന്നതെന്ന് കേന്ദ്ര വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *