ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കസ്റ്റഡിയിൽ; വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ സർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം
പരിപാടികൾക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. രാവിലെ 10 മണിയോടെ വിമാനത്താവളത്തിലിറങ്ങിയ നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ പോലീസ് നടപടിക്കെതിരെ നായിഡു വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്
വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവർത്തകരും തടിച്ചുകൂടിയിട്ടുണ്ട്. പ്രതിഷേധ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലെ ടിഡിപി നേതാക്കളെ പോലീസ് നേരത്തെ വീട്ടു തടങ്കലിലാക്കിയിരുന്നു.