Tuesday, April 15, 2025
Health

ഏറ്റവും വിഷമയമായ ഏഴ് പഴങ്ങളും പച്ചക്കറികളും ഇവയാണ്

 

നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമാണോ? ശക്തിയോടും ആരോഗ്യത്തോടും ഇരിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്‌. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ സെന്ററിന്റെ പഴയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഒരാള്‍ ദിവസവും അഞ്ച് പഴങ്ങളും അഞ്ച് പച്ചക്കറികളും കഴിക്കണമെന്നാണ്. എന്നാല്‍ ഇപ്പോള്‍ അവരുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മാറ്റം വരുത്തിയിട്ടുണ്ട്. എണ്ണം മാത്രമല്ല, എത്രത്തോളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുവെന്നതും പ്രധാനമാണ്.

എന്നാല്‍ കീടനാശിനി പ്രയോഗം മൂലം ഇപ്പോള്‍ പഴങ്ങളും പച്ചക്കറികളും സുരക്ഷിതമാണോ? വിളകളെ കീടങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനാണ് കര്‍ഷകര്‍ കീടനാശിനികള്‍ പ്രയോഗിക്കുന്നത്. ഒരു നിയന്ത്രിത അളവ് വരെ ഇതിന്റെ ഉപയോഗം സുരക്ഷിതമാണ്. ലോകാരോഗ്യ സംഘടന പറയുന്നത്, ഒരു നിശ്ചിത അളവില്‍ കൂടിയാല്‍, ഈ കീടനാശിനികള്‍ ശരീരത്തില്‍ വിഷാംശം വരുത്തി വയ്ക്കാമെന്നാണ്.

ഏറ്റവും വിഷമയമായ ഏഴു പഴങ്ങളും പച്ചക്കറികളുടെ പട്ടികയാണ് താഴെ നല്‍കുന്നത്

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌ സ്നേഹികള്‍ക്ക് ഇതൊരു ദുഃഖവാര്‍ത്ത‍യാണ്. 90% ഉരുളക്കിഴങ്ങിലും കീടനാശിനി കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ ഫലങ്ങള്‍ പറയുന്നു.

ആപ്പിള്‍

ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഇനിയൊരിക്കലും ഡോക്ടറെ അകറ്റി നിര്‍ത്തില്ല. ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന നിങ്ങളുടെ ഈ പ്രിയപ്പെട്ട പഴം നിറയെ കീടനാശിനിയാണ്. 95% ആപ്പിളിലും കീടനാശിനിയാണെന്ന് പരിശോധന ഫലങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, ഇതില്‍ 92% ത്തിലേറെ ആപ്പിളിലും രണ്ട് കീടനാശിനികള്‍ ഉണ്ടത്രേ!

ചീര

പച്ചിലകള്‍ കഴിക്കണം എന്ന് നാം കുട്ടികളോട് പറയുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ വരുന്ന ഒന്നാണ് ചീര. എന്നാല്‍ ചീരയില്‍ 65% ത്തിലധികം കീടനാശിനികളാണെന്നറിയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും.

വെള്ളരി (കുക്കുംബര്‍)

വെള്ളരിയുടെ തൊലിയില്‍ 86 ഓളം വിവിധ കീടനാശിനികളുണ്ട്. കഴിക്കുന്നതിന് മുന്‍പ് തൊലി ചെത്തിക്കളയുന്നത് കീടനാശിനി ഉള്ളിലെത്തുന്നതിനുള്ള സാധ്യത കുറയ്ക്കും.

സ്ട്രോബെറികൾ

30 ശതമാനം സ്ട്രോബെറികളിലും പത്തിലധിലം കീടനാശിനികള്‍ ഉള്ളതായി പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. ചിലതില്‍ 21 കീടനാശിനികള്‍ വരെയുണ്ടെന്ന് യു.എസ് കാര്‍ഷിക വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

മുന്തിരി

ഇറക്കുമതി ചെയ്യുന്ന മുന്തിരികളുടെ ഒരു സാമ്പിളില്‍ നിന്ന് മാത്രം വ്യത്യസ്തമായ 14 കീടനാശിനിയാണ് കണ്ടത്തിയത്. പ്രാദേശിക മുന്തിരികളില്‍ 13 കീടനാശിനികള്‍ വരെയുണ്ട്.

പച്ചടിച്ചീരചീരയുടെ ഇരട്ട സഹോദരനാണിത്. ഇതിന്റെ ഒരു സാമ്പിളില്‍ മാത്രം 50 ലധികം കീടനാശിനികളാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *