കോവിഡ്: അനിശ്ചിതകാലത്തേക്ക് സ്കൂളുകൾ അടച്ചു
മാഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ മാഹിയുള്‍പ്പടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചു. വിദ്യാഭ്യാസ മന്ത്രി എ. നമശിവായം ആണ് ഇക്കാര്യം അറിയിച്ചത്.
ഗ്രേഡ് ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളാണ് ഓൺലൈനിലേക്ക് മാറുന്നത്. പുതുച്ചേരി, കാരക്കല്‍, മാഹി, യാനം മേഖലകളില്‍ തിങ്കള്‍ മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്കൂളുകള്‍ അടച്ചിടാനാണ് തീരുമാനം.