ലക്ഷദ്വീപിൽ നിരോധനാജ്ഞ; കൊവിഡിനെ തടയാനെന്ന് വിശദീകരണം
ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ ആളുകൾ കൂട്ടം കൂടിയാൽ സിആർപിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ അസ്‌കർ അലി വ്യക്തമാക്കി. കൊവിഡ്, ഒമിക്രോൺ വ്യാപനം തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം
നേരത്തെയും കൊവിഡ് സമയത്ത് ജില്ലാ കലക്ടർ ദ്വീപിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമാണിതെന്ന് വിമർശനമുയർന്നിരുന്നു.