ലക്ഷദ്വീപിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കലക്ടറുടെ ഉത്തരവ്
ലക്ഷദ്വീപിൽ സമ്പൂർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കി. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അഞ്ച് ദ്വീപുകളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ജോലി സ്ഥലത്ത് എത്താം.
കൊവിഡ് രൂക്ഷമായതിനെ തുടർന്ന് കവരത്തി, മിനിക്കോയ്, കൽപേനി, അമനി ദ്വീപുകളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജൂൺ 7വരെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ ഉട്ടോപ്യൻ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗൺ എന്നാണ് വിമർശനം.