കുസൃതി കാണിച്ചതിന് അഞ്ചര വയസ്സുകാരനോട് അമ്മയുടെ ക്രൂരത; കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു
ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസ്സുകാരനോട് അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ട് കാലിലും ഇടുപ്പിലും അമ്മ പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് പൊള്ളലേൽപ്പിച്ചതെന്ന് കുട്ടി പറഞ്ഞു
തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്ന് യുവതി പറയുന്നു. സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ വിദഗ്ധ ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി