കൊച്ചിയിൽ എഎസ്‌ഐയെ കുത്തിയതിന് പിടിയിലായത് നടിയെ ആക്രമിച്ച കേസിലെ പ്രതി
കൊച്ചി ഇടപ്പള്ളിയിൽ എഎസ്‌ഐയെ കുത്തിപ്പരുക്കേൽപ്പിച്ചതിന് പിടിയിലായത് നടിയെ ആക്രമിച്ച കേസിലെ പ്രതി വിഷ്ണു. പൾസർ സുനിയുടെ സഹതടവുകാരൻ കൂടിയായിരുന്നു ഇയാൾ. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി കൂടിയാണ് വിഷ്ണു. ബൈക്ക് മോഷണക്കേസിൽ പിന്തുടരുമ്പോഴാണ് വിഷ്ണു എഎസ്‌ഐയെ കുത്തിയത്.
മെട്രോ സ്‌റ്റേഷന് മസീപത്ത് മോഷ്ടിച്ച ബൈക്ക് തള്ളിക്കൊണ്ടു പോകുകയായിരുന്ന വിഷ്ണുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് എഎസ്‌ഐ ഗിരീഷ് കുമാറിന് കുത്തേറ്റത്. കളമശ്ശേരി എച്ച് എം ടി കോളനി സ്വദേശിയാണ് വിഷ്ണു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്
കാക്കനാട്ടെ ജയിലിൽ വെച്ച് ദിലീപിന് പൾസർ സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജർക്ക് കൈമാറിയത് വിഷ്ണുവായിരുന്നു. ഈ കത്തിൽ നിന്നാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്ക് കൂടുതൽ വ്യക്തമായത്.