ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡി കോക്ക് ടെസ്റ്റിൽ നിന്ന് വിരമിച്ചു
സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡി കോക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മത്സരശേഷം അപ്രതീക്ഷിതമായിട്ടാണ് ഡി കോക്ക് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മാത്രമാണ് വിരമിച്ചത്
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നാണ് ഡി കോക്ക് പറയുന്നത്. 2014ലാണ് ഡി കോക്ക് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 54 ടെസ്റ്റുകൾ കളിച്ച താരം 3300 റൺസ് നേടിയിട്ടുണ്ട്. ആറ് സെഞ്ച്വറികളും താരത്തിന് സ്വന്തമായുണ്ട്. 29ാം വയസ്സിലാണ് ടെസ്റ്റ് കുപ്പായം ക്വിന്റൺ ഡി കോക്ക് അഴിച്ചുവെക്കുന്നത്.