കൊല്ലം കണ്ണനല്ലൂരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
കൊല്ലം കണ്ണനല്ലൂരിൽ മൈതാനത്തിന് സമീപം മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ചേരിക്കോണം പ്രീത മന്ദിരത്തിൽ പ്രദീപ്(38)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർമാണ ജോലി ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. രണ്ട് പേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്.