കളമശ്ശേരിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു
കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ കണ്ടെയ്‌നർ റോഡിലാണ് അപകടം നടന്നത്. ലോറി നിർത്തി പുറത്തിറങ്ങിയതായിരുന്നു തങ്കരാജ്. ഈ സമയത്ത് കല്ലും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു
സമീപത്തുണ്ടായിരുന്നവർ തങ്കരാജിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയിലാണ് മണ്ണിടിഞ്ഞുവീണത്.