Saturday, October 19, 2024
Kerala

പറയുന്നതെല്ലാം ശുദ്ധ വിവരക്കേട്: മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി

 

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. തക്കതായ കാര്യമുള്ളതിനാലാണ് പാർട്ടി രാജേന്ദ്രനെതിരെ അന്വേഷണ കമ്മീഷനെ വെച്ചതെന്ന് എംഎം മണി പറഞ്ഞു. ജാതിയുടെ ആളായി രാജേന്ദ്രനെ പാർട്ടി കണ്ടിട്ടില്ല. രാജേന്ദ്രൻ എവിടെയാണെന്ന് പാർട്ടിക്ക് അറിയില്ല

അദ്ദേഹം പറയുന്നതൊക്കെ ശുദ്ധ വിവരക്കേടാണ്. മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയപ്പോഴും 15 വർഷം എംഎൽഎ ആക്കിയപ്പോഴും അദ്ദേഹം പള്ളനാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അല്ലാതെ ബ്രാഹ്മണനാണെന്ന് ഓർത്തല്ല ഇതൊന്നും ചെയ്തത്.

സ്വന്തം വ്യക്തി ജീവിതത്തെ കുറിച്ച് രാജേന്ദ്രൻ തന്നെ പരിശോധിക്കണം. പാർട്ടിക്കെതിരെയുള്ള രാജേന്ദ്രന്റെ പ്രതികരണം അദ്ദേഹം ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്നതിനുള്ള തെളിവാണെന്നും മണി പറഞ്ഞു. തന്നെ ജാതിയുടെ ആളായി പാർട്ടി ചിത്രീകരിച്ചുവെന്നും അതിനാൽ ജാതിയുടെ ആളായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.