എംഎം മണി വിജയത്തിലേക്ക്; ലീഡ് 13,000 കടന്നു
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് മുന്നേറ്റം. 94 സീറ്റുകളിൽ എൽ ഡി എഫ് മുന്നിട്ട് നിൽക്കകുയാണ്. യുഡിഎഫ് 44 സീറ്റുകളിലും എൻഡിഎ രണ്ട് സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്
ഉടുമ്പൻചോല മണ്ഡലത്തിൽ മന്ത്രി എംഎം മണി 13,701 വോട്ടുകൾക്ക് മുന്നിലാണ്. എംഎം മണി മണ്ഡലത്തിൽ ഏകദേശം വിജയമുറപ്പിച്ച് കഴിഞ്ഞു. തലശ്ശേരിയിൽ എഎൻ ഷംസീറിന്റെ ലീഡ് പതിനൊന്നായിരം കടന്നു. ബേപ്പൂരിൽ മുഹമ്മദ് റിയാസിന്റെ ലീഡ് ഒമ്പതിനായിരം കടന്നു.