Friday, October 18, 2024
Kerala

ബ്രിക്‌സ് ചലചിത്ര മേള: ധനുഷ് മികച്ച നടൻ, ലാറ ബൊസോണി മികച്ച നടി

ബ്രിക്‌സ് ചലചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം ധനുഷിന്. അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം ധനുഷ് സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ ചിത്രം ബറാകതും റഷ്യൻ ചിത്രം ദ സൺ എബൗവ് മി നെവർ സെറ്റ്‌സും പങ്കിട്ടു

ഗോവ അന്താരാഷ്ട്ര ചലചിത്ര മേളയോട് അനുബന്ധിച്ചാണ് ബ്രിക്‌സ് ചലചിത്ര മേളയും നടന്നത്. മികച്ച സംവിധാനത്തിന് ബ്രസീൽ സംവിധായക ലൂസിയ മൊറാദ് പുരസ്‌കാരം നേടി. ഓൺ വീൽസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലാറ ബൊസോണി മികച്ച നടിയായി. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയിലെ അംഗങ്ങൾ

Leave a Reply

Your email address will not be published.