കണ്ണൂർ ജില്ലാ ട്രഷറിയിൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സീനിയർ അക്കൗണ്ടന്റ് അറസ്റ്റിൽ
കണ്ണൂർ ജില്ലാ ട്രഷറിയിൽ തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് അറസ്റ്റിൽ. കണ്ണൂർ കൊറ്റാളം സ്വദേശി നിതിൻ രാജിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പത്ത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.
അക്കൗണ്ട് നമ്പറിലോ ഐ.എഫ്.എസ്.സി കോഡിലെയോ പ്രശ്‌നം കാരണം ഗുണഭോക്താക്കൾക്ക് ലഭിക്കാതെ തിരിച്ച് ട്രഷറിയിലെത്തുന്ന തുകയിലാണ് തട്ടിപ്പ് നടത്തിയത്. ട്രഷറിയിൽ നിന്ന് തിരിച്ചെത്തുന്ന തുക സ്വന്തം പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഇയാൾ മാറ്റുകയായിരുന്നു.