മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.40 അടി; ഈ വർഷത്തെ ഏറ്റവുമുയർന്ന ജലനിരപ്പ്
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു. നിലവിൽ 141.40 അടിയാണ് ജലനിരപ്പ്. ഈ വർഷത്തെ ഏറ്റവുമുയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. സെക്കൻഡിൽ 1876 ഘനയടി വെള്ളമാണ് ഡാമിൽ നിന്നും തമിഴ്നാട് നിലവിൽ കൊണ്ടുപോകുന്നത്.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ഡാമിലെ ജലനിരപ്പ് നവംബർ 30ഓടെ 142 അടിയിലേക്ക് ഉയർത്താൻ തമിഴ്നാടിന് സാധിക്കും. മുല്ലപ്പെരിയാർ കേസിലെ ഹർജികൾ ഡിസംബർ പത്തിനാണ് ഇനി പരിഗണിക്കുക.