Thursday, October 17, 2024
Education

പ്ലസ് വൺ സീറ്റ് ക്ഷാമം: താത്കാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്ന്

പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

താത്കാലിക ബാച്ച് അനുവദിക്കാൻ സൗകര്യമുള്ള സ്‌കൂളുകളുടെ വിവരങ്ങൾ കൈമാറാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും താത്കാലിക ബാച്ചിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. അതേസമയം പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.

നിലവിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൂട്ടികൾ സീറ്റ് കിട്ടാതെ പുറത്തുള്ളത്. ഏകദേശം നാൽപതിനായിരം കുട്ടികൾക്ക് പഠനസൗകര്യമില്ല. കൂടുതൽ കുട്ടികൾ പുറത്തുള്ള ജില്ലകൾക്ക് മുൻഗണന നൽകിക്കൊണ്ടാവും പുതിയ ബാച്ചുകൾ അനുവദിക്കുക.

Leave a Reply

Your email address will not be published.